കൊയിലാണ്ടിക്ക് അനുവദിച്ച MACT കോടതി ഉടൻ പ്രവർത്തിപ്പിക്കണം: ലോയേഴ്സ് യൂണിയൻ സമ്മേളനം

കൊയിലാണ്ടിക്ക്: കൊയിലാണ്ടിക്ക് അനുവദിച്ച MACT കോടതി പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് അഡ്വ: പി. പ്രശാന്ത് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അഡ്വ: എൽ. ജി. ലിജീഷ് സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി അഡ്വ: പി. പ്രശാന്ത് [പ്രസിഡണ്ട്], അഡ്വ: പി. ജെതിൻ [സെക്രട്ടറി], അഡ്വ: പ്രവീൺ ഓട്ടൂർ [ട്രഷറർ] എന്നിവരെ തെരഞ്ഞെടുത്തു.

