തോട് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിയ്യൂര്‍ കൂമന്‍തോടിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. പന്തലായനി തേവര്‍ വയലിലൂടെ കടന്നുപോവുന്ന 2.2 കിലോമീറ്റര്‍ ദൂരത്തില്‍ തകര്‍ന്ന് കിടന്നിരുന്ന തോടിന്റെ ഒന്നാംഘട്ട പ്രവൃത്തി ഇറിഗേഷന്‍ വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. കെ.ദാസന്‍ എം.എല്‍.എ. പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ടി.പി.രാമദാസ്, പി.കെ.രാമദാസന്‍മാസ്റ്റർ, ഇറിഗേഷന്‍ എക്‌സി.എഞ്ചിനീയര്‍ ഒ.കെ. പ്രേമാനന്ദന്‍, അസി.എഞ്ചിനീയര്‍ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. പാടശേഖരസിമിതി പ്രവര്‍ത്തകരും നാട്ടുകാരും പങ്കാളികളായി.

