ശബരിമലയില്‍ വീണ്ടും യുവതികള്‍ കയറും: നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

കോഴിക്കോട്: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. മകരവിളക്കിന് മുന്പുതന്നെ വീണ്ടും സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാനാണ് കൂട്ടായ്മയുടെ പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ സ്ത്രീകള്‍ വരുന്ന ദിവസങ്ങളില്‍ ശബരിമല കയറും.
ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമലയില്‍ എത്താനായത് ഈ മാസം 24 മുതല്‍ നടത്തിയ സംഘടിതമായ ശ്രമത്തിന്‍റെ ഫലമായാണെന്ന് ശ്രേയസ് കണാരന്‍ പറഞ്ഞു. ഒറ്റപ്പെട്ട സ്ത്രീ ഇടപെടലുകള്‍ പരാജയപ്പെടുന്ന നിലയ്ക്ക് ഇത് തുടരും. സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് അംഗീകരിക്കാന്‍ കേരളത്തിന്‍റെ മനസിനെ പരുവപ്പെടുത്തുക എന്നത് കൂട്ടായ ഇടപെടലുകളിലൂടെയേ നടക്കൂ.

