സംസ്ഥാനത്ത് നാളെ ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല കര്‍മ്മസമിതി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

