കൊയിലാണ്ടി ദേശീയ പാതയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. നവ വരനടക്കം നാല് പേർക്ക് പരുക്ക്. മേലൂർ കുന്തോട്ടത്ത് ശ്രീജിത്ത് (നാരായണൻ) (30) ആണ് മരിച്ചത്. കുറുന്തോട്ടത്തിൽ പരേതനായ ശ്രീധരന്റെയും, സരോജിനിയുടെയും മകനാണ്. പുറത്തെയിൽ കിരൺദാസ് (23), സഹോദരൻ കൈലാസ് (20), കുറുവങ്ങാട് സ്വദേശി വിജീഷ് (23), ബി.എം.അക്ഷയ് (22) തുടങ്ങിയവരെ മെഡിക്കൽകോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിൽ നിന്നും വരുന്ന സുഹൃത്തായ നവവരൻ കിരൺ ദാസിനെ എയർപോർട്ടിൽ നിന്നും കൂട്ടിവരുമ്പോഴായിരുന്നു അപകടം. കനത്ത മഴയിൽ കാർ തെന്നി മറിയുകയായിരുന്നു .

