KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന് ആദ്യമായി ഒരു വാര്‍ഡിന് ബ്രാന്‍ഡ് അംബാസിഡര്‍

കേരളത്തിന് ആദ്യമായി ഒരു വാര്‍ഡിന് ബ്രാന്‍ഡ് അംബാസിഡര്‍. ഗായകന്‍ ജാസി ഗിഫ്റ്റാണ് തിരുവനന്തപുരം കുന്നുകുഴി വാര്‍ഡിന്‍റെ അംബാസിഡറായത്. കുന്നുകുഴി വാര്‍ഡിനെ മാതൃകാ വാര്‍ഡാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കൗണ്‍സിലര്‍ ഐ.പി ബിനു പറഞ്ഞു.

കുന്നുകുഴിയെ ഹരിത വാര്‍ഡാക്കാനുള്ള നടപടികളും അതിന്‍റെ പൂര്‍ണതയിലെത്തുകയാണ്. ഹരിതവാര്‍ഡ് എന്ന ആശയം ഏറ്റെടുത്ത് വ്യത്യസ്തമായതിന് പിന്നാലെയാണ് സ്വന്തമായി ബ്രാന്‍ഡ് അംബാസിഡര്‍ ഉള്ള വാര്‍ഡായി തിരുവനന്തപുരത്തെ കുന്നുക്കു‍ഴി വാര്‍ഡ് മാറിയത്.

ആദ്യമായാണ് ഒരു വാര്‍ഡിന് ബ്രാന്‍ഡ് അംബാസിഡറെ കണ്ടെത്തുന്നത്. ഗായകന്‍ ജാസി ഗിഫ്റ്റാണ് കുന്നുകുഴി വാര്‍ഡിന്‍റെ അംബാസിഡറായത്. ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമല്ല കുന്നുകുഴിയുടെ ശബദമായി ഒരു റേഡിയോ വോയിസ് ഓഫ് കുന്നുകുഴിയുമുണ്ട്. സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന തരത്തില്‍ കുന്നുകുഴി വാര്‍ഡിനെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ഐപി ബിനു പറഞ്ഞു.

Advertisements

ഹരിത കേരളം മിഷനുമായി ചേര്‍ന്ന് കൗണ്‍സിലര്‍ ഐ പി ബിനുവിന്‍റെ നേതൃത്വത്തില്‍ കുന്നുകുഴി വാര്‍ഡില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഹരിതവാര്‍ഡാക്കുന്നതിന്‍റെ ഭാഗമായി സ്ഥാപനങ്ങള്‍, വീടുകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയുടെ മതിലുകള്‍ ആകര്‍ഷകമാക്കി ക‍ഴിഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകത ഉയര്‍ത്തുന്ന ചിത്രങ്ങളും ചിത്രകാരന്മാരുടെ കലാസൃഷ്ടികളുമാണ് ഹരിത വരകളായി പടരുന്നത്. പ്രദേശവാസികള്‍ക്കൊപ്പം 350 ഓളം വിദ്യാര്‍ത്ഥികള്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.

Share news

Leave a Reply

Your email address will not be published. Required fields are marked *