പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഈ സാമ്ബത്തിക വര്‍ഷം തന്നെ പുനര്‍നിര്‍മിക്കും: മുഖ്യമന്ത്രി
കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയപാത 66 രാമനാട്ടുകര വെങ്ങളം ബൈപ്പാസില്‍ തൊണ്ടയാട് ജംങ്ഷനിലും രാമനാട്ടുകരയിലും നിര്‍മിച്ച രണ്ട് മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രളയാനന്തരം വന്‍സാമ്പത്തിക പ്രതിസന്ധിയെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. എന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഈ സാമ്ബത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്ബു തന്നെ പുനര്‍നിര്‍മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ പൂര്‍ത്തിയാക്കും എന്നും അദ്ദേഹം പറഞ്ഞു.

പാലം തുറന്നു നല്‍കിയതോടെ കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിര്‍മാണം. പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗത്തിന്റെ രൂപകല്പനയില് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയായിരുന്നു പാലങ്ങള്‍ നിര്‍മിച്ചത്.

125 കോടിയിലേറെ രൂപക്കായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍ 17 കോടിയോളം രൂപ കുറവില്‍ നിര്‍മാണം പൂര്‍ത്തിയായി. അതേസമയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തെങ്കിലും തുടര്‍ന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കാതെ സ്ഥലം എംഎല്‍എയുമായ എംകെ മുനീര്‍ മടങ്ങി. ഉദ്ഘാടന ചടങ്ങില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം.

