സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: സമദര്‍ശനം കുടുംബങ്ങളില്‍ നിന്ന് രൂപപ്പെടണമെന്ന് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് ‘പച്ചപ്പ്’ ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യു.പി.സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തംഗം പി.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.രാജലക്ഷ്മി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ വി.എല്‍.ലജിന, കെ.കെ.കിടാവ് യു.പി.സ്കൂള്‍ പ്രധാനാധ്യാപിക കെ.ശാന്തകുമാരി, വിജയരാഘവന് ചേലിയ, സി.ഗോപിനാഥ്, സി.പി.രാഗേഷ്, കെ.മംഗള്‍ദാസ്, ആര്.ഷെജിന്‍, എസ്.ആര്.ഭഗത്കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രശസ്ത നൃത്താധ്യാപിക ഡോ. ലജ്ന സനീഷിന്റെ നേതൃത്വത്തില്‍ സമദര്‍ശനം എന്ന ആശയത്തെ മുന്‍നിര്‍ത്തി ക്യാമ്പിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തിരുവാതിരക്കളി പരിശീലിച്ചു.
