കുടുംബസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്ക് പൊലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി 15ാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി കോഴിക്കോട് എം.പി. എം.കെ.രാഘവന് ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ സ്ഥാപിതകാലം മുതല്‍ പ്രസിഡണ്ടായും കേരള പൊലീസ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ടായും പ്രവര്‍ത്തിച്ച വി.കെ.നാരായണനെ ഉപാഹാരം സമര്‍പ്പിച്ച് ആദരിച്ചു. സംഘം പ്രസിഡണ്ട് വി.പി.അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.ദാസന് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ഡി.വൈ.എസ്.പി. എ.പി.ചന്ദ്രന്, സഹകരണവകുപ്പ് ജോ. ഡയരക്ടര്‍ എ.വി.അനില്‍കുമാര്‍ കൊയിലാണ്ടി സി.ഐ. കെ.ഉണ്ണികൃഷ്ണന്, പൊലീസ് ഹൗസിങ്ങ് സഹകരണ സംഘം സെക്രട്ടറി ടി.അഹ്ദുള്ളകോയ, ഡയരക്ടര്‍ ചന്ദ്രാനന്ദന്‍, പൊലീസ് പെന്‍ഷനേഷ്സ് വെല്‍ഫെയര്‍ അസോസിയോഷന് സംസ്ഥാന പ്രസി. ബാലകൃഷ്ണമന് പുതിയേടത്ത്, മാര്ട്ടിന് സൊസൈറ്റി സെക്രട്ടറി പുരുഷോത്തമന്, കെ.കെ.ഗിരീഷ് കുമാര്‍, വി.കെ.നാരായണന്, ഇ.പി.ശിവാനന്ദന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൊലീസ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച സംഗീതവിരുന്ന്, സുധന് കൈവേലിയുടെ കലയിലൂടെ ഒരു യാത്ര എന്നിവ നടന്നു.
