സപ്തദിന സഹവാസ ക്യാമ്പ് “കുരുത്തോല ” മുചുകുന്ന് കോളെജിൽ തുടക്കമായി.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് “കുരുത്തോല ” മുചുകുന്ന് കോളെജിൽ തുടക്കമായി. എം.എൽ.എ കെ. ദാസൻ ഉൽഘാടനം ചെയ്തു. വിജേഷ് പുതിയറ മുഖ്യാതിഥിയായിരുന്നു. സി കെ.ശശി അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, വാർഡ് മെംബർമാരായ സി.കെ. ശ്രീകുമാർ, കെ. പി. ജനാർദനൻ, വി.പി. ഭാസ്കരൻ, രജീഷ് മാണിക്കോത്ത്, എ ‘സുബാഷ് കുമാർ, വി, സുചീന്ദ്രൻ, എൻ. കെ. വിജയൻ, കൊയിലാണ്ടി കോളെജ് അസി: പ്രൊഫ: പി.ആർ.അനീഷ്, സി.രമേശൻ സംസാരിച്ചു. 28 ന് ക്യാമ്പ് സമാപിക്കും.

തിയേറ്റർ ഡയനാമിക്സ്, യോഗ, സിനിമ, ഗ്രാമ സൗന്ദര്യവൽക്കരണം, പ്രതിഭാ സംഗമം, ജൈവ കാർഷിക പ്രവർത്തനങ്ങൾ, സംഗീതം, പത്രനിർമ്മാണം, നൈപുണ്യവികസനം. തുടങ്ങിയവയെ കുറിച്ച് വിവിധ വ്യക്തികൾ ക്ലാസെടുക്കും.

