സുസ്ഥിര വികസനലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസനലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്. 69 പോയന്റുമായാണ് കേരളം ഒന്നാമതെത്തിയത്. ആരോഗ്യവും ക്ഷേമവും , മികച്ച വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ വിഷയങ്ങളില്‍ കേരളം ഒന്നാമതെത്തി.
ആരോഗ്യവും ക്ഷേമവും രംഗത്ത് 92ഉം വിദ്യാഭ്യാസ രംഗത്ത് 87ഉം പോയന്റാണ് കേരളത്തിനുള്ളത്. ലിംഗസമത്വത്തില്‍ 50 പോയന്റും നേടിയിട്ടുണ്ട്. വ്യവസായം, നൂതനാശയം, അടിസ്ഥാനസൗകര്യ വികസനം എന്നീ വിഷയങ്ങളില്‍ ല്‍ 68പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം,വിശപ്പു രഹിതം, ക്രമസമാധാനം, നീതി നിര്‍വ്വഹണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. മിക്ക മേഖലകളിലും ദേശീയ ശരാശരിയേക്കാള്‍ മികച്ച പ്രകടനം കേരളം കാഴ്ചവെച്ചു.

