കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തിനെതിരെ ചെറുകഥാകൃത്ത് ടി പത്മനാഭന്‍

കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തിനെതിരെ ചെറുകഥാകൃത്ത് ടി പത്മനാഭന്‍. കവിത മോഷ്ടിച്ച വാര്‍ത്ത കേട്ട് ദുഃഖം തോന്നിയെന്ന് ടി പത്മനാഭന്‍ പറഞ്ഞു. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ എന്നും ടി പത്മനാഭന്‍ ചോദിച്ചു.
ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെയും നടന്നതെന്നും പത്മനാഭന്‍ പറഞ്ഞു. സി പി എം അധ്യാപക സംഘടനയായ കെ എസ് ടി എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയില്‍ വച്ചായിരുന്നു ടി പത്മനാഭന്‍റെ വിമര്‍ശനം.

