ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാസമ്മേളനം

കൊയിലാണ്ടി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ കിട്ടുന്ന പുതിയ നിയമ നിർമ്മാണം നടത്തണമെന്നും, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നിയമംമൂലം തടയണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി സെൻട്രൽ മേഖലാസമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
പന്തലായനി സൗത്തിൽ കെ. ഉഷ നഗറിൽ നടന്ന സമ്മേളനം ജില്ലാ ട്രഷറർ പുഷ്പജ ഉദ്ഘാടനം ചെയ്തു ഏരിയാകമ്മിറ്റി അംഗം ചന്ദ്രിക, എ. ലളിത, ടി വി ദാമോദരൻ. പി ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മേഖല പ്രസിഡണ്ട് സുധ കിഴക്കേ പാട്ട് അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം. വി.ബാലൻ സ്വാഗതവും വി കെ രേഖ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ലീന (പ്രസിഡണ്ട്) സുധ കിഴക്കേ പാട്ട് (സെക്രട്ടറി) റീജ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

