KOYILANDY DIARY.COM

The Perfect News Portal

ഫാ. തോമസ് പോള്‍ റന്പാനെ അറസ്റ്റു ചെയ്തു നീക്കി

കോ​ത​മം​ഗ​ലം: കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​ന്‍ തോ​മ​സ് പോ​ള്‍ റ​ന്പാ​നെ അ​റ​സ്റ്റു ചെ​യ്തു ആശുപത്രിയിലേക്ക് മാറ്റി. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഫാ. ​തോ​മ​സ് പോ​ള്‍ റ​ന്പാ​നെ അ​റ​സ്റ്റു ചെ​യ്തത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​ക്കു സമീപം വ്യാഴാഴ്ച രാവിലെ എത്തിയ ഫാ. തോമസ് പോള്‍ റന്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പ​​​ള്ളി​​​യി​​​ല്‍ ക​​​യ​​​റാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കുംവ​​​രെ പി​​​ന്‍​​വാ​​​ങ്ങി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ല്‍ വൈ​​ദി​​ക​​ന്‍ ഉറച്ചുനിന്നതോടെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്. പ​​​ള്ളി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച്‌ ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താ​​​മെ​​​ന്നും അ​​​തി​​​ന് പോ​​​ലീ​​​സി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള കോ​​​ട​​​തി വി​​​ധി​​​യു​​മാ​​യാ​​ണു ഫാ. ​​​തോ​​​മ​​​സ് പോ​​​ള്‍ റ​​​ന്പാ​​​ന്‍ വ്യാഴാഴ്ച രാ​​​വി​​​ലെ 10.20ന് എത്തിയത്.

എന്നാല്‍ പ്ര​തി​ഷേ​ധ​വു​മാ​യി പ​ള്ളി​യി​ലും മു​റ്റ​ത്തും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും നി​ല​യു​റ​പ്പി​ച്ചതോടെ ഫാ. ​​​തോ​​​മ​​​സ് പോ​​​ള്‍ റ​​​ന്പാ​​​നു പള്ളിയില്‍ കയറാന്‍ സാധിച്ചില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *