അയ്യപ്പൻ വിളക്ക് മഹോൽസവം

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം 22 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. കാലത്ത് മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകിട്ട് 4.00ന് പാലകൊമ്പെഴുന്നള്ളത്ത് വൈരാഗി മഠത്തിൽ എത്തി പൂജകൾക്ക് ശേഷം താലപ്പൊലിയും, ശരണം വിളികളോടെ കൊയിലാണ്ടി മേൽപ്പാലത്തിലൂടെ മണമൽ വഴി അയ്യപ്പക്ഷേത്രത്തിൽ തിരിച്ചെത്തും.
രാത്രി 8 ന് വിളക്ക് പൂജ, 11 ന് അയ്യപ്പൻ പാട്ട്, 2 ന് എഴുന്നള്ളിപ്പും കനലാട്ടവും നടക്കും. പുലർച്ചെ നാലോടെ അയ്യപ്പൻ വിളക്ക് മഹോത്സവം സമാപിക്കും.

