മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാട്ടാനെത്തിയ യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാട്ടാനെത്തിയ യുവമോർച്ചാ പ്രവർത്തകരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. വൈശാഖ് അരിക്കുളം, എൻ.വി, അഭിനന്ദ്, എം.കെ ജിതിൻ, സച്ചിൻ രാധ് ചെങ്ങോട്ടുകാവ് തുടങ്ങിയവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
പിഷാരികാവ് ദേവസ്വം നിർമ്മിക്കുന്ന ഊട്ടുപുര ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉൽഘാടനം ചെയ്യാനെത്തുമ്പോൾ കരിങ്കൊടി കാട്ടാനായിരുന്നു ഉദ്ദേശ്യം. കൊല്ലം ചിറയ്ക് സമീപം ഇതിനായി കാത്തു നിൽക്കവെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു

