കല്ലുവാതുക്കലില്‍ വാഹനാപകടം; വീട്ടമ്മയും യുവാവും മരിച്ചു

കൊല്ലം: കല്ലുവാതുക്കലില്‍ വാഹനാപകടത്തില്‍ വീട്ടമ്മയും യുവാവും മരിച്ചു. കല്ലുവാതുക്കല്‍ ശ്രീരാമപുരം സ്വദേശിനി ഇന്ദിര(53)യും കുണ്ടറ പെരുമ്പുഴ സ്വദേശി അക്ഷയ് പ്രിവിന്റ്(22) എന്നിവരാണ് മരിച്ചത്.
രാവിലെ കല്ലുവാതുക്കല്‍ ശ്രീരാമപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇന്ദിരയെ അക്ഷയുടെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അക്ഷയും ഇന്ദിരയും തല്‍ക്ഷണം മരിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊട്ടിയം ഡോണ്‍ ബോസ്ക്കോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ് അക്ഷയ്.
Advertisements

