വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ലോക അറബി ഭാഷാ ദിനാചരണം നടത്തി

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക അറബി ഭാഷാ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കലാമേളയിൽ അറബിക് ഇനങ്ങളിൽ വിജയിയായ മുഹമ്മദ് സാലിം ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന അറബിക് സാഹിത്യോത്സവ ജേതാവായ മുഹമ്മദലി ജൗഹർ ഖുർആൻ പാരായണം നടത്തി. വിവിധ അറബിക് മത്സര വിജയികളായ ഹംദാൻ, ഫാത്തിമത്ത് മിർസാന, മുഹമ്മദ് ഷഹാൻ, അനൂദ, ഹൈഫഖദീജ, ഖദീജ ഹുദ, ആയിശമെഹന എന്നിവർക്ക് പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സമ്മാനദാനം നടത്തി. സ്കൂൾ ലീഡർ ഹൈഫ ഖദീജ, എസ്.ആർ.ജി കൺവീനർ പി.കെ.അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, പി.നൂറുൽഫിദ, ആയിശ മെഹന എന്നിവർ സംസാരിച്ചു.
