മിനി എം.ആര്.എഫ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയെ സീറോവേസ്റ്റ് നഗരസഭ ആക്കിമാറ്റുന്ന നടപടിയുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് നിര്‍മ്മിച്ച മിനി എം.ആര്.എഫ്. സെന്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ മത്സ്യമാര്‍ക്കറ്റ് സമുച്ചയത്തിന് മുകളില്‍ ആരംഭിച്ച സംരംഭം നഗരസഭ ചെയര്മാന് അഡ്വ.കെ. സത്യന് ഉദ്ഘാടനം ചെയ്തു.
വൈസ്ചെയര്‍മാന്‍ വി.കെ.പത്മിനി, നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ വി.സുന്ദരന്‍, വി.കെ.അജിത, ദിവ്യ സെല്‍വരാജ്, എന്‍.കെ.ഭാസ്കരന്, കൗൺസിലർമാരായ വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, ഷീബ സതീശന്, സെക്രട്ടറി ഷെറില്‍ ഐറിന് സോളമന്, മുനിസിപ്പല്‍ എഞ്ചിനീയര്‍ മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
