ജനിച്ച് 2 മണിക്കൂറില്‍ പെണ്‍കുഞ്ഞിന് ആധാര്‍, പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് റെഡി

ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അപേക്ഷകയായി ഗുജറാത്തുകാരി പെണ്‍കുഞ്ഞ്. സൂററ്റില്‍ നിന്നുളള രമയ്യയാണ് ആധാര്‍, പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് നേടി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അപേക്ഷകയായത്.
ഡിസംബര്‍ 12 ന് അഹമ്മദാബാദിലാണ് അങ്കിത് നാഗറാണിയുടെയും ഭൂമി നാഗറാണിയുടെയും മകളായി രമയ്യ ജനിച്ചത്.മകള്‍ ജനിച്ചയുടന്‍ ഇരുവരും ചേര്‍ന്ന് രേഖകള്‍ എല്ലാം കൃത്യമായി തയ്യാറാക്കി നല്‍കുകയായിരുന്നു.

ഡിജിറ്റല്‍ ഇന്ത്യയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇത്രവേഗം ആധാര്‍, പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് എന്നിവ നേടാനായതെന്നും മകള്‍ക്ക് ഇത്തരമൊരു നേട്ടം സമ്മാനിക്കായതില് സന്തോഷമുണ്ടെന്നും മാതാപിതാക്കള്‍ അറിയിച്ചു. കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് തന്നെ ഇതിനായി മുന്നൊരുക്കങ്ങള്‍ നടന്നതിയിരുന്നുവെന്നും ഭൂമി നാഗറാണി പറഞ്ഞു

