കൊയിലാണ്ടി നഗരസഭയിൽ സൗജന്യ കലാ കായിക പരിശീലനം നൽകുന്നു

കൊയിലാണ്ടി: കേരള സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു സൗജന്യ കലാ കായിക പരിശീലനം നൽകുന്നു, തെയ്യം, ശാസ്ത്രീയ സംഗീതം, മാപ്പിള കലകൾ ദഫ് മുട്ട് അറബനമുട്ട് നാടകം, എന്നീ കലാരൂപങ്ങൾ പഠിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യുപി, ഹൈസ്കൂൾ മുതലുള്ള വിദ്യാർഥികൾക്കും മുതിർന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 25 നുള്ളിൽ അപേക്ഷ നഗരസഭ ഓഫീസിൽ ലഭിച്ചിരിക്കണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

