തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. തമ്പാനൂര്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്താണ് തീപടര്‍ന്നത്. കാട്ടാക്കടയില്‍നിന്ന് ട്രിപ്പ് അവസാനിപ്പിച്ച് നിര്‍ത്തിയിട്ട ബസിനാണ് തീപിടിച്ചത്. ഉടനെ തീയണച്ചു. ആര്‍ക്കും പരിക്കില്ല.