കണ്ടക്ടര്‍മാരായി പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
അഡ്വൈസ് മെമ്മോയിലെ സീനിയോറിറ്റി അനുസരിച്ച് നിയമന ഉത്തരവ് നല്കി കോടതിയെ അറിയിക്കണം. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിയ്ക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് വി ചിദംബരേഷ്,ജ,ആര് നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.4051 പേര് പിഎസ്സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര് താല്‍ക്കാലികക്കാരായി തുടരുന്നുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

