നവോത്ഥാന ആശയങ്ങള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ വനിതാ മതില് നല്ല ആശയം: കെകെഎന്‍ കുറുപ്പ്

വനിതാ മതില് നല്ല ആശയമെന്ന് പ്രമുഖ ചരിത്രകാരന് കെ കെ എന്‍ കുറുപ്പ്. നവോത്ഥാന ആശയങ്ങള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ പരിപാടി സഹായിക്കും. ആചാരങ്ങള്‍ മാറി വന്ന ചരിത്രമാണ് നാടിനുള്ളതെന്നും കെ കെ എന്‍ കുറുപ്പ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില് നവോത്ഥാന ആശയങ്ങള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് പ്രമുഖ ചരിത്രകാരന് കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുന്നത് നല്ല കാര്യമാണ്.

പകുതിയിലധികം വരുന്ന സ്ത്രീകളിലേക്ക് നവോത്ഥാന ആശയങ്ങള്‍ കൂടുതലായി എത്തിക്കാന്‍ വനിതാ മതിലിന് കഴിയുമെന്നും കെ കെ എന്‍ കുറുപ്പ് പറഞ്ഞു. ആചാരങ്ങള്‍ മാറി വന്ന ചരിത്രമാണ് കേരളത്തിനുള്ളത്. ശബരിമല വിധിക്കെതിരായ നീക്കത്തെ തടഞ്ഞ് നിര്‍ത്തേണ്ടതാണെന്നും കെ കെ എന്‍ കുറുപ്പ് പറഞ്ഞു.

നവോത്ഥാനത്തിന്റെ ശക്തി കൂടുതല്‍ കാണാന്‍ കഴിയുക ഇടതു പക്ഷത്തിനാണെന്നും കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു.

