റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: റിയൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിൽ കാർഡ് അനുവദിക്കുക, 60 കഴിഞ്ഞ റിയൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
സംസ്ഥാന പ്രസിഡണ്ട്. എസ്. ജോസ് ഉൽഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ടി.പി. സാഹിർ ജില്ലാ ജോ സെക്രട്ടറി പ്രിത്ഥുരാജ്, നമ്പ്യാക്കൽ ബാലകൃഷ്ണൻ കെ.കെ.നിയാസ്, ഹേമരാജ്, മനോജ്, കെ.അബ്ദുള്ള എന്നിവർ സംസാരിച്ചു.

