നവീകരിച്ച നടപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ 250ൽപരം സ്കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രധാനപ്പെട്ട നടപ്പാത നഗരസഭയുടെ ഫണ്ടുപയോഗിച്ച് കട്ടവിരിച്ച് യാത്രായോഗ്യമാക്കി. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം നിർവഹിച്ചു. 16-ാം വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി അദ്ധ്യക്ഷത വഹിച്ചു.
എ.ടി.സുരേഷ് കുമാർ , എസ്.എസ്.ജി അംഗങ്ങൾ, പി.സുധാകരൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ, മാനേജ്മെന്റ് പ്രതിനിധി അൻവർ ഇയ്യഞ്ചേരി, പി.ടി.എ പ്രസിഡന്റ് വിപിൻ കുമാർ.എം, എം.പി.ടി.എ പ്രസിഡന്റ് ഗോപിക എന്നിവർ സംസാരിച്ചു.
