പമ്പയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് മാത്രം മതിയെന്ന് ഹൈക്കോടതി

കൊച്ചി: നിലക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് മാത്രം മതിയെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ബസ്സുകള്‍ നിരത്തിലിറക്കാനുള്ള തൃശ്ശൂരി ലെ ശ്രീ വാവരു ട്രസ്റ്റിന്റെ വാദം കോടതി തള്ളി. സൗജന്യ സേവനത്തിന് ഉപയോഗിക്കന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ സംശയകരമെന്നും കോടതി പറഞ്ഞു.
