KOYILANDY DIARY.COM

The Perfect News Portal

മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം

 

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍  മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷാംഗങ്ങള്‍  രണ്ടാം ദിവസവും  നിയമസഭയില്‍  പ്രതിഷേധിച്ചു. ചൊവ്വാഴ്ച സഭ സമ്മേളിച്ച  ഉടന്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷപ്രതിഷേധം ഉയരുന്നതിനിടെ  ഭരണകക്ഷി അംഗങ്ങള്‍ പ്രകോപനം  സൃഷ്ടിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. എന്നാല്‍ സഭാനടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ്നടത്തിയ പരാമര്‍ശം സഭാരേഖകളില്‍  ഇല്ലെന്ന് സ്പീക്കര്‍ ശക്തന്‍ വ്യക്തമാക്കി.

പതിനഞ്ച് മിനിറ്റ് നേരം  ബഹളം വച്ച  പ്രതിപക്ഷാംഗങ്ങള്‍ ഒടുവില്‍  സ്പീക്കറുടെ അഭ്യര്‍ഥന മാനിച്ച്‌ ഇരിപ്പിടങ്ങളിലേയ്ക്ക് മടങ്ങി.  ഇതിനുശേഷമാണ്‌ ചോദ്യോത്തരവേള  ആരംഭിച്ചത്.

Share news