ശബരിമല ദര്ശനത്തിനത്തിനെത്തുന്ന എല്ലാവര്ക്കും സംരക്ഷണം നല്‍കും: സര്‍ക്കാര്‍

കൊച്ചി: ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.ഭക്തര്‍ക്ക് സുരക്ഷ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതിയെ അറിയിച്ചു.
ശബരിമലയിലെ പൊലീസ് നടപടിക്കെതിരായ കേസിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ നിലപാടെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അതേസമയം ഒരു യുവതിയെയും ദര്‍ശനം നടത്താന്‍ നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ യുവതികള്‍ എത്തിയാല്‍ തടയുന്നതിനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
Advertisements

