പുതുക്കിപണിത നടപന്തല്‍ സമര്‍പ്പിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ – പുളിയഞ്ചേരി ശക്തൻകുളങ്ങര പരദേവത ക്ഷേത്രത്തില്‍ പുതുക്കി പണിത നടപ്പന്തല്‍ സമര്‍പ്പണം നടത്തി. തന്ത്രി ച്യവനപ്പുഴ കുബേരന്‍ നമ്പൂതിരി സമര്‍പ്പണത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് എം.പി.രാമചന്ദ്രന്‍, സെക്രട്ടറി കുറുങ്ങോട്ട് ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. നിരവധി ഭക്തജനങ്ങളും കര്‍മ്മത്തില്‍ പങ്കാളികളായി. തുടര്‍ന്ന് ദേവീക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ താഴികക്കുടം മാറ്റിവെക്കല്‍ കര്‍മ്മവും നടന്നു.
