മാത്യു ടി തോമസ് ഒഴിയുന്നു : കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും

ബെംഗളൂരു : മാത്യു ടി തോമസ് ജലവിഭവവകുപ്പ് മന്ത്രി സ്ഥാനം ഒഴിയുന്നു. പകരം ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ സെക്രട്ടറി ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോടെ പറഞ്ഞു. മാത്യു ടി.തോമസ് നേരത്തേയും പാര്‍ട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വ്യക്തമാക്കി. മന്ത്രിയെ മാറ്റുകയാണെന്ന് മുഖ്യമന്ത്രിയെ ജെഡിഎസ് രേഖാമൂലം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെഡിഎസ്സില്‍ ചേരിപ്പോര് ശക്തമായതോടെയാണ് എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും മാത്യു ടി. തോമസ്സിനെതിരെ ദേശീയനേതൃത്വത്തിന് മുന്നില്‍ പല ത തവണ പരാതിയുമായെത്തിയത്. ഒടുവില്‍ ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പ്രശ്നത്തിലിടപെടുകയും മന്ത്രിയോട് സ്ഥാനമൊഴിയാന്‍ ദേവഗൗഡ തന്നെ നേരിട്ട് നിര്‍ദേശിക്കുകയുമായിരുന്നു.

