കെ. സുരേന്ദ്രന് ജാമ്യം; റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന് വ്യവസ്ഥ

പത്തനംതിട്ട: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പോകാന്‍ പാടില്ല എന്നതടക്കമുളള കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സന്നിധാനത്ത് അറസ്റ്റ് ചെയ്ത 71 പേര്‍ക്കും ഇതേ ഉപാദികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
ജാമ്യത്തുകയായി ഓരോരുത്തരും ഇരുപതിനായിരം രൂപ കെട്ടിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ഇന്ന് ജയില്‍ മോചിതനാവാന്‍ സാധിക്കുമോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല.

കഴിഞ്ഞ ദിവസം സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് ആര് രാജേഷ് ഉള്‍പ്പെടെയുളളവര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം വിവാദ പ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

