KOYILANDY DIARY.COM

The Perfect News Portal

വീട്ടില്‍ നിന്നു വിളിച്ചിറക്കി യുവാവിന്റെ കാല്‍ തല്ലിയൊടിച്ചത് ദുബായില്‍ നിന്നുള്ള ക്വട്ടേഷന്‍; സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍

പാലക്കാട്: കുത്തനൂര്‍ കളപ്പാറ സ്വദേശിയും ദുബായില്‍ വര്‍ക് ഷോപ് ഉടമയുമായ ശശിയെ വീട്ടില്‍ നിന്നു രാത്രി വിളിച്ചിറക്കി ഇരുമ്ബുവടി കൊണ്ടു കാല്‍ തല്ലിയൊടിച്ച കേസില്‍, ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലു പേരെ കുഴല്‍മന്ദം പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് നല്ലളം അരീക്കാട്ട് താമസിക്കുന്ന കൊല്ലം നിലമേല്‍ സ്വദേശി നിസാമുദ്ദീന്‍ എന്ന ചിണ്ടു(39), കോഴിക്കോട് വെള്ളയില്‍ നൗഫല്‍ എന്ന ദാദാ നൗഫല്‍(39), നല്ലളം മങ്കുണിപ്പാടം ചെറുവീട്ടില്‍ ഹരീഷ്(31), വെള്ളയില്‍ റഹീസ്(36) എന്നിവരാണ് അറസ്റ്റിലായത്. ഗള്‍ഫിലെ ബിസിനസ് സംബന്ധിച്ച വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു.

കൃത്യം നടത്തുന്നതിനായി തലേ ദിവസം തന്നെ ക്വട്ടേഷന്‍ സംഘം പാലക്കാട് നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇവര്‍ സഞ്ചരിച്ചതായി കരുതുന്ന കാറുകളുടെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നു കസ്റ്റഡിയിലെടുത്തത്.

ഒരുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍സംഘം ദൗത്യം ഏറ്റെടുത്തതെന്നാണ് പൊലീസിനുലഭിച്ച വിവരം. ഗള്‍ഫില്‍നിന്നാണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് സൂചന. ക്വട്ടേഷന്‍സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായ നിസാമുദ്ദീന്‍ കൊല്ലംജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ദാദാ നൗഫലിനും ഹരീഷിനും കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനുകളില്‍ നിലവില്‍ കേസുണ്ട്. നാലുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിനയച്ചു.

Advertisements

കുത്തനൂര്‍ കളപ്പാറ സ്വദേശിയും ദുബായില്‍ വര്‍ക്ഷോപ്പ് ഉടമയുമായ ശശി നവംബര്‍ 4-ന് രാത്രിയാണ് ആക്രമിക്കപ്പെട്ടത്. ഒരാഴ്ച മുമ്ബാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ എത്തിയത്. കളപ്പാറയിലുള്ള കല്യാണമണ്ഡപത്തില്‍നിന്ന് ശശിയെ പുറത്തേക്ക് വിളിച്ചിറക്കി ഇരുമ്ബുവടി കൊണ്ട് കാല്‍ അടിച്ചൊടിച്ചെന്നാണ് കേസ്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. കാലിനും കൈയ്ക്കും സാരമായി പരിക്കുപറ്റിയ ശശി കോയമ്ബത്തൂരില്‍ ചികിത്സയിലാണ്.

ആലത്തൂര്‍ ഡിവൈ.എസ്‌പി. വി.എ. കൃഷ്ണദാസിന്റെ മേല്‍നോട്ടത്തില്‍ കുഴല്‍മന്ദം സിഐ. എ.എം. സിദ്ദീഖ്, എസ്‌ഐ. എ. അനൂപ്, അഡീഷണല്‍ എസ്‌ഐ. ബിനു റൈനി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *