ശബരിമല കർമ്മസമിതി പ്രവർത്തകർ നാമജപ മാർച്ച് നടത്തി

കൊയിലാണ്ടി: ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിലും ശബരിമല കർമ്മസമിതി പ്രവർത്തകർ നാമജപ മാർച്ച് നടത്തി. പുലർച്ചെ 3 മണിയോടെ തുടങ്ങി 4 മണിക്ക് സമാപിച്ചു.
സി.പി.ബിജുവി.കെ.ജയൻ, വായനാരി വിനോദ് , സി.വി.അനീഷ്, എൻ.വി..ഗോപിനാഥ്, അഖിൽ പന്തലായനി, കെ.പി.എൽ.മനോജ്, വി.കെ.ഷാജി, സി.ടി.രാഘവൻ, കെ.പി.മോഹനൻ എന്നിവർ നേതൃത്വം നൽകി.

