വെളിയന്നൂര്കാവില് ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ടു മഹോത്സവത്തിന് കൊടിയേറി. തുടര്‍ന്ന് അത്താഴപൂജ, ശ്രീഭൂതബലി, വിളക്കാചാരം എന്നിവ നടന്നു.
21ന് ചൊവ്വാഴ്ച സദനം സുരേഷ് ബാബു, കലാമണ്ഡലം സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ വിശേഷാല്‍ തായമ്പക നടക്കും. ഉത്സവം 24ന് ശനിയാഴ്ച സമാപിക്കും.
