സിപിഐ എം അനുഭാവിയെ ആര്‍എസ്‌എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

തലശേരി: സിപിഐ എം അനുഭാവിയെ ആര്‍എസ്‌എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൂവക്കുന്നിലെ കൃഷ്‌ണന്റെ മകന്‍ വിനീഷ്(32) നാണ് വെട്ടേറ്റത്. ഞായറാഴ്‌ച രാത്രി 11ഓടെയാണ് സംഭവം. ദേഹമാസകലം വെട്ടേറ്റ വിനീഷിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മയ്യഴിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് നേരെ ആര്‍എസ്‌എസുകാര്‍ കല്ലെറിഞ്ഞു. മൂലക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി രവീന്ദ്രന്റെ വീടിന് നേരെയാണ് ആര്‍എസ്‌എസുകാര്‍ കല്ലെറിഞ്ഞത്. ഞായറാഴ്‌ച രാത്രി 11.30ഓടെ വാഹനങ്ങളിലെത്തിയ ഏഴംഗഗസംഘമാണ് വലിയ സിമന്റ് കട്ടകൊണ്ട് എറിഞ്ഞത്.

കലാപം ലക്ഷ്യമിട്ട് ഞായറാഴ്‌ച രാത്രി ആര്‍എസ്‌എസ് സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടു. വിവിധയിടങ്ങളിലായി നിരവധി അക്രമസംഭവങ്ങളാണ് ഒരു രാത്രിയില്‍ അരങ്ങേറിയത്.

