യുവമോർച്ചാ പ്രവർത്തകരെ ആക്രമിച്ചതായി പരാതി

കൊയിലാണ്ടി: യുവമോർച്ചാ പ്രവർത്തകരെ ആക്രമിച്ചതായി പരാതി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കണ്ടിയിൽ അനൂപ് [22], പനയാട് വൈശാഖ് [23], തുടങ്ങിയവർക്ക് നേരെയാണ് ആക്രമണം. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി. ആരോപിച്ചു. കോൺഗ്രസിന്റെ ചുവരെഴുത്ത് മായ്ച്ചു എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി. ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
