കേരള പ്രവാസി സംഘം ആനക്കുളം മേഖലാ സമ്മേളനം

കൊയിലാണ്ടി: അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം ആനക്കുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കെ.ദാസൻ എം.എൽ.എ.ഉൽഘാടനം ചെയ്തു.എം.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
മാങ്ങോട്ടിൽ സുരേന്ദ്രൻ, കെ.ടി. സിജേഷ്, മേപ്പയിൽ ബാലകൃഷ്ണൻ, പി.കെ.അശോകൻ, പി.കെ.ഉണ്ണികൃഷ്ണൻ, എൻ.ടി.രാജീവൻ, ചാത്തു അരിക്കുളം തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.കെ.അശോകൻ, (പ്രസിഡണ്ട്) എം പ്രഭാകരൻ (സെക്രട്ടറി) സത്യൻ കണ്ടോത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
