ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തന്ത്രി കുടുംബം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തന്ത്രി കുടുംബവും പന്തളം കുടുംബവും. കണ്ഠര് രാജീവര്,മോഹനര്, മഹേഷ് മോഹനര് എന്നിവര്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗങ്ങള്‍ അറിയിച്ചു.
സുപ്രീംകോടതി വിധിക്കു വിരുദ്ധമായി മണ്ഡലകാലത്ത് ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന് പന്തളം കുടുംബം ആവശ്യപ്പെടുമെന്നാണ് സൂചന.

