ജി സുധാകരന്റെ ഭാര്യ കേരളാ സര്‍വ്വകലാശാല പദവി രാജിവെച്ചു

തിരുവനന്തപുരം: സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായ മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ സ്ഥാനം രാജിവെച്ചു. തന്റെ ഭര്‍ത്താവ് ജി സുധാകരനെയും തന്നെയും കരുതിക്കൂട്ടി അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂബിലി നവപ്രഭയുടെ രാജി. തന്‍റെ തസ്തിക സ്ഥിരമാക്കാന്‍ പോകുകയാണെന്നും ശമ്ബളം കൂട്ടാന്‍ നീക്കമുണ്ടെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജൂബിലി നവപ്രഭ വ്യക്തമാക്കി. അത്തരമൊരു നീക്കം കേരള സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടോ എന്ന കാര്യം തനിയ്ക്കറിയില്ലെന്നും നവപ്രഭ വ്യക്തമാക്കി.
തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല. സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ നവപ്രഭ പറഞ്ഞു. ഏഴ് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററുകള്‍, പത്തു ബിഎഡ് സെന്‍ററുകള്‍, 29 യുഐടികള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്‍റ് ടെക്നോളജി ആന്‍ഡ് എഡ്യൂക്കേഷനു കീഴിലാണിവയുടെ പ്രവര്‍ത്തനം.

