ധൈര്യമുണ്ടെങ്കില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യൂ: പോലീസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്

കോഴിക്കോട്: യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളക്കെതിരേ കേസെടുത്ത പോലീസ് നടപടിക്കെതിരേ ബിജെപി നേതാവ് എം.ടി. രമേശ്. ധൈര്യമുണ്ടോ പോലീസിന് ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാനെന്ന് രമേശ് വെല്ലുവിളിച്ചു.
ശ്രീധരന്‍പിള്ളയ്ക്കെതിരേ കേസെടുത്ത കസബ പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ ബിജെപി രഥയാത്ര കടന്നുപോകും. 16ന് ശബരിമല നട തുറക്കുമ്ബോള്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.വിവാദ പരാമര്‍ശത്തില്‍ കസബ പോലീസാണ് ശ്രീധരന്‍പിള്ളയ്ക്കെതിരേ ഐപിസി 505 (1) ബി പ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് നടക്കാവ് പോലീസിന് കൈമാറിയത്.

