കുടുംബവഴക്കിനിടെ നാലുവയസ്സുകാരി വെട്ടേറ്റ് മരിച്ച സംഭവം : നാല് പേര് അറസ്റ്റില്‍

തൃശ്ശൂര്‍: വടക്കേക്കാട് വൈലത്തൂര്‍ കച്ചേരിപടിയില്കുടുംബവഴക്കിനിടെ കൈക്കോട്ട് കൊണ്ട് തലക്ക് വെട്ടേറ്റ്നാലു വയസ്സുകാരി ആദിലക്ഷമി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വൈലത്തൂര്‍ ചെറ്റിയാട്ടില് ചന്ദ്രന് (54), മകന് നിഖില്‍(24), ചെട്ടിയാട്ടില്‍ സുകുമാരന്‍ മകന് സുമേഷ് (26), ചെറ്റിയാറ്റില് ക്രിഷ്ണന്‍കുട്ടി മകന് പ്രവീണ്‍ (25) എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ രണ്ട്പേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്.മുഖ്യപ്രതി ചെറ്റിയാട്ടില്കൃഷ്ണന്കുട്ടി (46)സംഘര്‍ഷത്തില്‍ പരുക്കേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ് മറ്റെരു പ്രതി സുധീഷ് ഒളിവിലാണ്. കൂട്ടമായി സംഘം ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചതിനും,കൊലപാതകത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്.

എടപ്പാള്‍ സ്വദേശി ജിതേഷിന്റെയും, നിത്യയുടെയും മകളാണ് ആദിലക്ഷ്മി, മാതാവ് നിത്യ മൂന്ന് വര്‍ഷം മുമ്ബ് മഞ്ഞപിത്തം മൂലം മരിച്ചിരുന്നു. തുടര്ന്ന്അമ്മവീട്ടിലാണ് ആദിലക്ഷ്മി താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം വൈലത്തൂരുള്ള അമ്മ വീട്ടില്‍ വെച്ച് ലതയും ചന്ദ്രനും തമ്മില്‍ വഴക്കുണ്ടാവുകയും. ഇത് ചേദിക്കാനായി ലതയുടെ ബന്ധുക്കള്‍ രാത്രിവീട്ടിലെത്തുകയും വാക്ക് തര്‍ക്കം മൂര്‍ച്ചിച്ച് സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ യാണ് ലതക്കരികിലിരുന്ന ആദിലക്ഷ്മിക്ക് കൈക്കോട്ട് കൊണ്ട് വെട്ടേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

