KOYILANDY DIARY.COM

The Perfect News Portal

ശിൽപശാല ആരംഭിച്ചു

കൊയിലാണ്ടി: കേരള സർക്കാറിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്റെ സഹായത്തോട് കൂടി വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ വികാസത്തിന് വേണ്ടിയുള്ള ശിൽപശാല സ്മാർട്ട് – 40 കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കുളിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ അഡ്വ. K സത്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.എ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

എ സുബാഷ് കാർ, അഡ്വ പി പ്രശന്ത്, ഹെബ ഇ.കെ, റജീന. K എന്നിവർ സംസാരിച്ചു. രണ്ട് ദിവസം നീളുന്ന ശിൽപശാലയിൽ കുട്ടികളെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുതകുന്ന വിധത്തിൽ ആത്മവിശ്വാസമുള്ളവരാക്കിത്തീർക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണുണ്ടാവുക.

Share news

Leave a Reply

Your email address will not be published. Required fields are marked *