ശബരിമലയില്‍ നടന്ന സമരം സുപ്രിം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ നടന്ന സമരം സുപ്രിം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി. സമരം വിശ്വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ന്യായീകരിക്കനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ ഉണ്ടായതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ശബരിമലയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന തൃപ്പുണിത്തറ സ്വദേശി ഗോവന്ദ് മധുസുദന്‍ നല്കിയ ജ്യമാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. അക്രമത്തില്‍ പങ്കെടുത്തില്ല എന്നും നാപജപയഞ്ജം മാത്രമാണ് നടത്തിയത് എന്നുമുള്ള പ്രതിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തു വെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷയ്ക്ക് ഹൈക്കോടതിയിലെത്തിയ ആദ്യ ആളാണ് ഗോവിന്ദ് മദസൂദനന്‍.

