ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തമിഴ്നാടിനും ശ്രീലങ്കക്കും ഇടയില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതിനാല്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കന്യാകുമാരി ഭാഗത്തുളളവർ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിന് പോയവര്‍ തിരിച്ചുവരണം.
ശ്രീലങ്കക്കും തൂത്തുക്കുടിക്കും ഇടയിലാണ് ന്യൂനമര്‍ദ്ദം രൂപംകൊണ്ടത്. . മണിപ്പുരില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുന്നതിനാല്‍ കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമാണ്. മൂന്നുദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് കന്യാകുമാരി ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.

