‘പാതിവഴി പിന്നിടുമ്പോള്‍’ സ്മരണിക പ്രകാശനം ചെയ്തു

കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവുമായി ‘പാതിവഴി പിന്നിടുമ്പോള്‍’ സ്മരണിക ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. മന്ത്രി എ.സി.മൊയ്തീന്‍ സ്മരണിക പ്രകാശനം ചെയ്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങള്‍ യഥാസമയം ജനങ്ങളിലെത്തിക്കുന്നതിനുള്ള മൊബൈല്‍ ആപ് ‘എന്റെ പഞ്ചായത്ത്’ കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ പത്താം തരത്തില്‍ 100% വിജയം കരസ്ഥമാക്കിയ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി പ്രധാനാധ്യാപിക ടി.കെ.മോഹനാംബിക, പ്രളയകാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെ.എസ്.ഇ.ബി. കൊയിലാണ്ടി സൗത്ത് സെക്ഷന്‍ ജീവനക്കാര്‍ക്ക് വേണ്ടി അസി. എഞ്ചിനീയര്‍ ഇ.പ്രസീദ് കുമാര്‍, ദുഷ്‌കര സാഹചര്യങ്ങളില്‍ സമാനതകളില്ലാത്ത സേവനം കാഴ്ചവെച്ച തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍ക്ക് വേണ്ടി ജെ.എച്ച്.ഐ. സി.കെ. രാമചന്ദ്രന്‍, കളഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ ഉടമയെതേടി ഏല്‍പ്പിച്ച ഷാലു അഴീക്കല്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.
പൂക്കാട് എഫ്.എഫ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്മാരായ ഇ.അനില്‍കുമാര്‍, ഉണ്ണി തിയ്യക്കണ്ടി, പി.പി. ശ്രീജ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ പി.ടി.നാരായണി, വിജയന്‍ കണ്ണഞ്ചേരി, സുഹറ മെഹബൂബ്, സെക്രട്ടറി, പി.ജയരാജന്‍, അസി.സെക്രട്ടറി എം.ഗിരീഷ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ സി.ശശിധരന്‍, അജയ്‌ബോസ്, ബിനീഷ് ബിജലി, എം.പി.മൊയ്തീന്‍കോയ, പി.ബാബുരാജ്, ബാബു കുളൂര്‍, അവിണേരി ശങ്കരന്‍, അജീഷ് പൂക്കാട്, ടി.പി.എ. ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
