ഐപിഎസ് ആണെന്ന് തെറ്റിധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ 21 കാരന്‍ അറസ്റ്റില്‍

തൃശൂര്‍: ഐജിയ്ക്ക് പകരം വന്ന പുതിയ ഐജിയായ R. ബാനു കൃഷ്ണ ഐപിഎസ് ആണെന്ന് തെറ്റിധരിപ്പിച്ച് തളിക്കുണ്ട് സ്വദേശിനി ഡീന അന്തോനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ 21 കാരന്‍ അറസ്റ്റില്‍.
ഡീനയുടെ സഹോദരന്‍ ബിന്റോക്ക് പോലിസില്‍ CP0 യായി ജോലി വാങ്ങി കൊടുക്കമെന്ന് പറഞ്ഞാണ് 5 ലക്ഷം രൂപ കവര്‍ന്നത്. ചേര്‍പ്പ് ഇഞ്ചമുടിയില്‍ കുന്നത്തുള്ളി ഹൗസില്‍ സന്തോഷിന്റെ മകന്‍ മിഥുന്‍ ആണ് അറസ്റ്റിലായത്.

ഇയാള്‍ സ്ഥിരമായി സഞ്ചരിക്കുന്നത് പോലീസ്‌വാഹനത്തോട് സാദൃശ്യമുള്ള KL. O8 AT 5993 എന്ന നമ്ബറിലുള്ള ബൊലോറ ആണ്. ഈ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ വാഹനത്തില്‍ നിന്ന് എയര്‍ പിസ്റ്റള്‍, ബീക്കണ്‍ ലൈറ്റ് ,പോലിസ് സ്റ്റിക്കര്‍ എന്നിവ കണ്ടെത്തി.കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര അറിയിച്ചു.

