മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പരത്തുന്ന പുണ്യസങ്കേതമാണ് പരുമല എ.കെ.ശശീന്ദ്രന്

പത്തനംതിട്ട: മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പരത്തുന്ന പുണ്യസങ്കേതമാണ് പരുമലയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. മാനവസമൂഹത്തിന്റെ ഐക്യം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരുമലയില്‍ തീര്‍ത്ഥാടക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിശുദ്ധ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് സന്ദേശം നല്കി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, വീണാ ജോര്‍ജ് എം.എല്‍.എ. ഫാ.എം.സി.കുര്യാക്കോസ്, ഫാ.ജോണ്‍സ് ഈപ്പന്, ഫാ.ഇ.പി.വര്‍ഗീസ്, ജി.ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.

