KOYILANDY DIARY.COM

The Perfect News Portal

തൊടുപുഴയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് രണ്ട് മരണം

ഇടുക്കി ∙ മുട്ടം വള്ളിപ്പാറയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം. മുണ്ടക്കയം സ്വദേശിയായഅന്നമ്മ ആന്റണിയും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ നിലമെച്ചപ്പെട്ടു.ദുബായില്‍ നിന്നെത്തിയ അന്നമ്മയുടെ മകന്‍ മനുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുമ്പോഴായിരുന്നു അപകടം. അന്നമ്മയുടെ ഭര്‍ത്താവ് ആന്റണിയുടെ സഹോദരന്റെ മകനാണ് ബോബി. ഇവര്‍ സഞ്ചരിച്ച ഇന്നോവ വള്ളിപ്പാറയില്‍ വച്ച് മുണ്ടക്കയത്ത് നിന്ന് പെരിന്തല്‍മണ്ണയിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

Share news