കൊയിലാണ്ടി: കൊയിലാണ്ടിയിൽ യാചകനെ മരിച്ച നിലയിൽ കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന ആളെയാണ് ഇന്ന് കാലത്ത് 8.30 ഓടെ നാട്ടുകാർ പഴയ സ്റ്റാന്റ് വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി നഗരത്തിലെ യാചകനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.